രാജസ്ഥാനിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറ് രോഗികൾ വെന്തു മരിച്ചു. ജയ്പൂരിലെ സവായ് മാൻസിങ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേർ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്ന് നിഗമനം.
ഇന്നലെ രാത്രിയാണ് സംഭവം. മരിച്ചവരിൽ രണ്ട് സ്ത്രീകൾ ഉണ്ടെന്നാണ് വിവരം.
തീപിടുത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. അതേസമയം, ആശുപത്രിയിൽ ഫോറൻസിക് ഉൾപ്പെടെയുള്ള പരിശോധനകൾ തുടരുകയാണ്.