Headlines

എം വി ഗോവിന്ദൻ നേരിട്ടെത്തും; കരുനാഗപ്പളളി വിഭാഗീയത അവസാനിപ്പിക്കാൻ CPIM

ഏരിയ കമ്മിറ്റിക്കു കീഴിലെ പത്ത് ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. തിരഞ്ഞെടുക്കപ്പെട്ട പാർട്ടി ഘടകങ്ങളൊന്നുമില്ലാത്ത പ്രദേശമാണ് നിലവിൽ കരുനാഗള്ളി. പുതിയ കമ്മിറ്റി രൂപവത്കരിക്കാനാകാത്തതിൽ അണികൾക്കിടയിൽ അമർഷം ശക്തമാണ്. കഴിഞ്ഞമാസം
വിഭാഗിയയെയും അഴിമതിയും നിറഞ്ഞു നിന്ന സിപിഐഎം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പുനസംഘടിപ്പിക്കാനായി ചേർന്ന എം. വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനം ആകാതെ പിരിഞ്ഞിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ എന്നീ 2 ഏരിയ കമ്മിറ്റികളായി വിഭജിക്കാൻ ജില്ലാ സെക്രട്ടറി വെച്ച നിർദേശത്തിന് എതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗത്തിൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് യോ​ഗം തീരുമാനമാകാതെ പിരിഞ്ഞത്.

കരുനാഗപ്പളളി വിഭാഗീയത അവസാനിപ്പിക്കാൻ സിപിഐഎം. പ്രശ്ന പരിഹാരത്തിന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ടെത്തും. പത്ത് മാസം മുൻപാണ് കരുനാഗപ്പള്ളിയിലെ എല്ലാ പാർട്ടി കമ്മിറ്റികളും വിഭാഗീയതയെ തുടർന്ന് പിരിച്ചു വിട്ടത്. നിരവധി തവണ പ്രശ്ന പരിഹാരത്തിന് നേതൃത്വം ശ്രമിച്ചെങ്കിലും വിഫിലമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി കമ്മറ്റികൾ പുനസംഘടിപ്പിക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് നടപടി.

അഴിമതിക്കും വിഭാഗിയതക്കും നേതൃത്വം നൽകിയ നേതാക്കളെ കുറിച്ചുള്ള വസ്തുതാപരമായ റിപ്പോർട്ട്‌ സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ എംവി ഗോവിന്ദൻ ആവശ്യപെട്ടിരുന്നു. കമ്മിറ്റിക്കെതിരെ സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.