Headlines

ആര്‍എസ്എസ് പരിപാടിയിൽ ഗണഗീതം പാടി സിപിഐഎം അംഗമായ വൈദികൻ

ആർ.എസ്.എസ് പരിപാടിയിൽ ഗണഗീതം പാടി യാക്കോബായ വൈദികൻ. കൂത്താട്ടുകുളം മണ്ഡലം വിജയദശമി മഹോത്സവത്തിലാണ് വൈദികൻ പങ്കെടുത്തത്. കൂത്താട്ടുകുളം വടകര സെന്റ് യാക്കോബായ പള്ളി വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ ആണ് ആർ.എസ്.എസ് വേദിയിലെത്തിയത്. ഇദ്ദേഹം സി പി ഐ എം അംഗമായിരുന്നു.

ആദ്യമായാണ് വേദി പങ്കിടുന്നതെന്ന് ഫാ. പോൾ തോമസ് പീച്ചിയിൽ പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർ ആർ.എസ്.എസിൽ ഉള്ളതുകൊണ്ടും സ്നേഹത്തോടെ ക്ഷണിച്ചതുകൊണ്ടുമാണ് പങ്കെടുത്തത്. ഭാരതാംബയുടെ മക്കളായി ഭാരതത്തിൽ ഒരുമിച്ച് ജീവിക്കണമെന്നും അധർമ്മത്തിനെതിരെ ഒന്നിച്ചു പോരാടണമെന്നും ഫാ. പോൾ തോമസ് പീച്ചിയിൽ പറഞ്ഞു. പല നിറമാണെങ്കിലും രാജ്യത്തിന്റെ വിജയത്തിനായി ഒന്നിക്കണമെന്ന് ഫാദര്‍പോള്‍ തോമസ് പീച്ചിയില്‍ ഹൈസ്‌കൂള്‍ മൈതാനത്തു നടന്ന യോഗത്തില്‍ പറഞ്ഞു.

ആര്‍എസ്എസ് നടത്തുന്ന സാമൂഹ്യ ഇടപെടലും അവരുടെ അടുക്കും ചിട്ടയും ശ്ലാഘനീയമാണ്. സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മനുഷ്യത്വപരമാണ്. ആചാരപ്രകാരം ഏത് കാര്യത്തിനും വിജയദശമി നല്ല ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഐഎം ഉപ്പുകണ്ടം ബ്രാഞ്ച് അംഗമാണ്. ഫാദര്‍ പോള്‍ തോമസ്. എല്ലാ സിപിഎം പരിപാടികളിലെ സ്ഥിരം സാന്നിധ്യവും. സഭാ തര്‍ക്കവേളയില്‍ യാക്കോബായ സഭാ വിഭാഗത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിലെ മുന്‍നിര പോരാളിയായിരുന്നു ഇദ്ദേഹം.