ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ശനിയാഴ്ച ചോദ്യം ചെയ്യും. ദേവസ്വം വിജിലൻസാണ് ചോദ്യം ചെയ്യുക. അതിനിടെ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് കാരേറ്റിലെ വീട്ടിലേക്ക് എത്തിയത്.
സ്വര്‍ണ്ണം പൂശാന്‍ സന്നിധാനത്ത് നിന്ന് 2019 ജൂലൈ 20 ന് കൊണ്ടുപോയ സ്വര്‍ണപ്പാളി ഓഗസ്റ്റ് 25നാണ് ചെന്നൈയില്‍ എത്തിയത്. ഇതിനിടയിലെ കാലയളവാണ് വിജിലന്‍സ് സംശയിക്കുന്നത്.
അതേസമയം, ആരാണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന ഹൈക്കോടതി ചോദ്യത്തിന് ദേവസ്വം ബോർഡിന്റെ കൈയ്യിൽ ഉത്തരമില്ല. പിന്നെന്തിനാണ് 2019 ലും – 2025 ലും ദ്വാരപാലക സ്വർണ്ണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടത് എന്ന് ചോദിച്ചാൽ ഉദ്യോഗസ്ഥ തല വീഴ്ച് സംഭവിച്ചുവെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ മറുപടി.
എന്നാൽ ശബരിമല വിവാദം രാഷ്ട്രീയ ആയുധമാക്കാനാണ് UDF നീക്കം. സ്പോൺസറെ പഴിചാരി വിവാദങ്ങളിൽ നിന്ന് രക്ഷപെടാൻ ദേവസ്വം ബോർഡിന് ആവില്ലെന്നും അയ്യപ്പന്റെ പണം എടുത്തവർ ഒരുകാലത്തും ഗതി പിടിക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു.സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ നിലപാട്. സ്വർണ്ണപാളി വിഭാഗവുമായി ബന്ധപ്പെട്ട വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും. ഈ മാസം 27ന് വിജിലൻസ് സെക്യൂരിറ്റി ഓഫീസർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കും.