എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ. ചങ്ങനാശേരിയിലെ ഏതോ ഒരു കുടുംബത്തിലെ നാല് നായന്മാർ എൻഎസ്എസിന്ന് രാജിവെച്ചാൽ അവർക്ക് പോയി.അതിന്റെ അർഥം കേരളത്തിലെ മുഴുവൻ നായന്മാരും എൻഎസ്എസിന്ന് രാജിവെച്ചു എന്നല്ല. ഇത്തരക്കാർ എൻഎസ്എസിന് എതിരാണ്. സുകുമാരൻ നായർ ഏറ്റവും കരുത്തുറ്റ ജനറൽ സെക്രട്ടറിയാണ്. അദ്ദേഹത്തിന് പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കും മന്ത്രി ഗണേഷ്കുമാർ പറഞ്ഞു.
പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വേദിയിലായിരുന്നു ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. അദ്ദേത്തിന്റെ നിലപാടുകൾ രാഷ്ട്രീയമല്ല. എൻഎസ്എസ് സമദൂര സിദ്ധാന്തത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഒരാൾ അഭിപ്രായം പറയാൻ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കഴിഞ്ഞ ദിവസം അദ്ദേഹം സർക്കാരിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞു. എന്നാൽ അതിന് മുൻപ് അദ്ദേഹം ഈ സർക്കാരിനെതിരെ പറഞ്ഞിട്ടുണ്ട്. യുഡിഎഫ് സർക്കാരിനെയും കേന്ദ്രസർക്കാരുകളെ എതിർത്തും ജനറല്‍ സെക്രട്ടറി നിലപാട് പറഞ്ഞിട്ടുണ്ട്. അതാത് കാലഘട്ടങ്ങളിൽ എൻഎസ്എസുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. അല്ലാതെ രാഷ്ട്രീയ നിലപാടല്ല. എൻഎസ്എസിന്റെ നിലപാട് എക്കാലത്തലും ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടുണ്ട് മന്ത്രി പറഞ്ഞു.
എൻഎസ്എസിന്റെ പ്രതിനിധി സഭ യോഗത്തിൽ പോലും ആരും അദ്ദേഹത്തെ ചോദ്യം ചെയ്തിട്ടില്ല. എല്ലാവരും അദ്ദേഹത്തിന്റെ നിലപാടിനെ സ്വീകരിക്കുകയാണ് ഉണ്ടായത്. പത്തനംതിട്ട ജില്ലയിലാണ് എൻഎസ്എസിനെതിരായ എല്ലാ കേസുകളും നടക്കുന്നത്. 250 രൂപ കൊടുത്താല്‍ ഏത് അലവലാതിക്കും ഫ്ലക്സ് വെക്കാം. അതിൽ ആരുടെ പേര് വേണമെങ്കിലും എഴുതാം. എന്തെങ്കിലും ട്രോളുണ്ടാക്കി അത് പ്രചരിപ്പിക്കുക അത്തരം പരിപാടികൾ ഒന്നും ചെയ്യാതിരിക്കുക. അദ്ദേഹത്തിന്റെ കൈകളിൽ കറ പുരണ്ടിട്ടില്ല അദ്ദേഹം അഴിമതിക്കാരനല്ല മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ എൻഎസ്എസിനെ കൊണ്ടുപോകുന്നയാളാണ് സുകുമാരൻ നായർ ഗണേഷ്കുമാർ കൂട്ടിച്ചേർത്തു.