Headlines

‘ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം, ഇരുകൂട്ടരും തമ്മിൽ അന്തർധാര സജീവം’; വിജയ്

ഡിഎംകെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് TVK നേതാവ് വിജയ്. ഓരോന്നും നമ്പർ അനുസരിച്ച് വിജയ് ചോദിച്ചിച്ചു. ചെയ്യാൻ പറ്റുന്നതേ താൻ പറയുകയുള്ളൂ. ഡിഎംകെയെ പോലെ കപട വാഗ്ധാനങ്ങൾ നൽകില്ല. മുഖ്യമന്ത്രി ഓരോന്നും വെറുതേ പറയുന്നത്പോലെ ഞാൻ പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എഐഎഡിഎംകെയെയും വിജയ് വിമര്ശിച്ച് രംഗത്തെത്തി. ജയലളിത പറഞ്ഞതൊക്കെ ഇപ്പോഴത്തെ നേതാക്കൾ മറന്നു. എന്തിനാണ് ബിജെപി എഐഎഡിഎംകെ അവസരവാധകൂട്ട്. എംജിആറിന്റെ അനുയായികൾ ചോദിക്കുന്ന ചോദ്യമാണിത്. ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് സമം.

ഇരുകൂട്ടരും തമ്മിലുള്ള അന്തർധാര സജീവം. ഡിഎംകെ കുടുംബം ബിജെപിയുമായി രഹസ്യ ഇടപാടുകൾ നടത്തുന്നുണ്ടെന്നും അതിനാൽ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്കുള്ള വോട്ടാണെന്നും വിജയ് തന്റെ പ്രസംഗത്തിൽ ആരോപിച്ചു.

കേന്ദ്രത്തിലെ ബിജെപി സർക്കാർ തമിഴ്‌നാടിന് വേണ്ടി എന്താണ് ചെയ്തത്? വൃക്ക തട്ടിപ്പിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, തന്റെ പാർട്ടിയായ ടിവികെ അധികാരത്തിൽ വരുമ്പോൾ കുറ്റകൃത്യത്തിന് പിന്നിലുള്ളവർ ശിക്ഷിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഡിഎംകെ തമിഴ്‌നാടിനെ കൊള്ളയടിക്കുമ്പോൾ ടിവികെ സാധാരണക്കാരുടെ ശബ്ദമാണെന്നും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.