Headlines

പുനഃസംഘടന ഒരുങ്ങുന്നു; KPCC നേതൃത്വത്തിലും DCCയിലും മാറ്റങ്ങൾ വരുന്നു

കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (KPCC) പുനഃസംഘടന പ്രഖ്യാപനം ഈ മാസം 24-ന് ശേഷം ഉണ്ടാകാൻ സാധ്യത. പട്നയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

KPCC യുടെ പുതിയ നേതൃത്വത്തിൽ ഒരു ട്രഷറർ, 9 വൈസ് പ്രസിഡന്റുമാർ, 40 ജനറൽ സെക്രട്ടറിമാർ, 90 സെക്രട്ടറിമാർ എന്നിവർ ഉണ്ടാകും. സംസ്ഥാന നേതൃത്വത്തിൽ ധാരണയായ ഈ പട്ടിക പട്നയിൽ നടക്കുന്ന വിപുലീകൃത കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അംഗീകരിച്ച ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് തീരുമാനം. വിവിധ തലങ്ങളിലുള്ള നേതൃമാറ്റങ്ങളിലൂടെ പാർട്ടിക്ക് പുതിയ ഊർജ്ജം നൽകാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.