ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒഴിഞ്ഞ കസേരകൾ കാണാത്തത് ചിലർക്ക് വിഷമമുണ്ടാക്കും.നോർക്ക പദ്ധതിയുടെ വിജയമാണ് സദസ്സിലെ നിറഞ്ഞ കസേരകളെന്നും മുഖ്യമന്ത്രി പറഞ്ഞു. നോർക്ക ഹെൽത്ത് ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് സമഗ്ര ഇൻഷുറൻസ് പദ്ധതി. ലോക കേരളസഭയിൽ ഉയർന്ന ആവശ്യമാണ് നിറവേറ്റപ്പെടുന്നത്.പ്രവാസികൾക്ക് സർക്കാർ നൽകുന്ന സംരക്ഷണത്തിൻ്റെ പ്രതിരൂപമാണ് ഇൻഷുറസ് പദ്ധതി. വിദേശത്ത് താമസിക്കുന്നവരും പഠിക്കുന്നവരും പദ്ധതിയുടെ കീഴിൽ വരും. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും ലക്ഷം രൂപയുടെ അപകട ഇൻഷുറൻസുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ പ്രീമിയം നിരക്കാണ് പദ്ധതിയുടെ ആകർഷണീയത.16,000 ലധികം ആശുപത്രികളിൽ ക്യാഷ് ലെസ്സ് ചികിത്സ ലഭ്യമാകുമെന്നും ഭാവിയിൽ ജിസിസി രാജ്യങ്ങളിലെ ആശുപത്രികളും പദ്ധതിക്ക് കീഴിൽ വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.