Headlines

പാകിസ്താനെതിരെ ടോസ് നേടി ഇന്ത്യ; ബൗളിംഗ് തെരഞ്ഞെടുത്തു

ഏഷ്യാകപ്പ് സൂപ്പർ ഫോർ – പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി. സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്ററായി തുടരും. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്.

ഈ മത്സരത്തിലും ടോസിന് ശേഷം ഇന്ത്യൻ നായകൻ‌ സൂര്യ കുമാർ യാദവ് പാക് ക്യാപ്റ്റന് ഹസ്തദാനം നൽകാൻ തായാറായില്ല. യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച് പാകിസ്താൻ സൂപ്പർ ഫോറിലെത്തിയപ്പോൾ ഇന്ത്യയാകാട്ടെ ഒമാനെ കൂടി തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇന്നും ലോക ചാമ്പ്യന്മാരായ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. അഭിഷേക് ശർമ്മയും സൂര്യ കുമാർ യാദവും സഞ്ജു സാംസണും അടങ്ങുന്ന ബാറ്റിങ് നിരയും പവർ പാക്കഡാണ്. അതേസമയം സ്ഥിരതിയില്ലാത്ത ടീമിനെയും കൊണ്ട് ഇന്നുകൂടി തോറ്റാൽ പാകിസ്താന് നിൽക്കാൻ പറ്റാത്ത അവസ്ഥയാകും.

കഴിഞ്ഞ ഞായറാഴ്ച ഏറ്റമുട്ടിയപ്പോൾ പാകിസ്താനെതിരെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ‌ പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ മടങ്ങിയത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചിരുന്നത്.

ടീം ഇന്ത്യ: അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ(w), സൂര്യകുമാർ യാദവ്(സി), തിലക് വർമ്മ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി.