ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ ബ്ലോക്ബസ്റ്റർ പോരാട്ടം. രാത്രി എട്ടിന് ദുബായിലാണ് മത്സരം. ഹസ്തദാന വിവാദം പുതിയ തലത്തിലെത്തി നിൽക്കെയാണ് ചിരവൈരികൾ വീണ്ടും മുഖാമെത്തുന്നത്.
കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ നടന്നത് സമാനതകളില്ലാത്തതാണ്. വാക് പോരിനപ്പുറം മൗനം കൊണ്ടും നിസഹകരണം കൊണ്ടും പാകിസ്താനെ നാണം കെടുത്തി സൂര്യ കുമാർ യാദവും സംഘവും. ടോസ് സമയത്ത് മുഖം കൊടുക്കാതെയായിരുന്നു തുടക്കം. പിന്നാലെ കളത്തിൽ വരിഞ്ഞുമുറുക്കി ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം. തീർന്നില്ല. വിജയ റൺ കുറിച്ച സൂര്യയും ശിവം ദുബെയും എമ്പയർമാർക്ക് മാത്രം കൈകൊടുത്ത് ഡഗൌട്ടിലേക്ക് നീങ്ങി. ഹസ്തദാനത്തിനായി ഗ്രൗണ്ടിൽ കാത്ത് നിന്ന പാക് താരങ്ങൾക്ക് മേൽ ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂം കൊട്ടിയടക്കുകൂടി ചെയ്തപ്പോൾ പാകിസ്താൻ കളത്തിൽ നിന്നുരുകി. ഒടുവിൽ ക്യാപ്റ്റൻ സൂര്യ വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾ സമർപ്പിക്കുക ചെയ്തപ്പോൾ പാക് വധം പൂർണമായി. പിന്നാലെ മാച്ച് റഫറി ഇന്ത്യയുമായി ഒത്തുകളിച്ചെന്ന പരാതിപ്പെട്ടെങ്കിലും ഐസിസി ചെവി കൊണ്ടില്ല. യുഎഇക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അതിലും യു ടേൺ വേണ്ടി വന്നു. ഒടുവിൽ യുഎഇക്കെതിരെ കഷ്ടിച്ച് ജയിച്ച് സൂപ്പർ ഫോറിലെത്തിയപ്പോൾ ഇന്ത്യയാകാട്ടെ ഒമാനെ കൂടി തോൽപ്പിച്ച് ഗ്രൂപ്പ് ചാന്പ്യന്മാരായി.
ഇന്നും ലോക ചാന്പ്യന്മാരായ ഇന്ത്യക്ക് തന്നെയാണ് മുൻതൂക്കം. ഒമാനെതിരായ മത്സരത്തിലെ വിശ്രമത്തിന് ശേഷം ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും പ്ലയിങ് ഇലവനിൽ തിരിച്ചെത്തും. അഭിഷേക് ശർമ്മയും സൂര്യ കുമാർ യാദവും സഞ്ജു സാംസണും അടങ്ങുന്ന ബാറ്റിങ് നിരയും പവർ പാക്കഡാണ്.
അതേസമയം സ്ഥിരതിയില്ലാത്ത ടീമിനെയും കൊണ്ട് ഇന്നുകൂടി തോറ്റാൽ പാകിസ്താന്
നിൽക്കാൻ പറ്റാത്ത അവസ്ഥയാകും.