Headlines

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി; തമിഴ്നാട് പൊലീസ് സഹായിച്ചെന്ന് ഇ-മെയിൽ സന്ദേശം

ആറ്റുകാൽ ക്ഷേത്രത്തിൽ വീണ്ടും ബോംബ് ഭീഷണി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ തവണയാണ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് സന്ദേശം എത്തിയത്. തമിഴ്നാട് പൊലീസാണ് ബോംബ് വയ്ക്കാൻ സഹായിച്ചതെന്നാണ് മെയിലിൽ ആരോപിക്കുന്നത്.

നടൻ എസ്. വി. ശേഖറിന്റെ വീടിലും ക്ഷേത്രത്തിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. മൂന്ന് മണിക്ക് ശേഷം എല്ലാവരും ഒഴിഞ്ഞുമാറണമെന്നുമാണ് സന്ദേശത്തിൽ പറയുന്നത്.

കഴിഞ്ഞ ആഴ്ച സമാന രീതിയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ബോംബ് ഭീഷണി ഉണ്ടായിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഇ-മെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയിരുന്നത്. രണ്ട് ക്ഷേത്രങ്ങളിലും ബോംബ് വെച്ചിട്ടുണ്ടെന്നും വൈകിട്ട് സ്‌ഫോടനം ഉണ്ടാകുമെന്നുമായിരുന്നു സന്ദേശത്തിൽ പറഞ്ഞത്. സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായിയ ഒന്നും കണ്ടെത്താനായില്ല.