Headlines

കടുത്ത മാനസിക സമ്മർദം നേരിടുന്നു; കുറച്ച് വ്യക്തികൾ പാർട്ടിയെയും ഞങ്ങളുടെ ജീവിതവും നശിപ്പിച്ചു, പത്മജ

കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചുവെന്ന് എൻ എം വിജയൻറെ മരുമകൾ പത്മജ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്നത് കടുത്ത മാനസിക സമ്മർദമാണ്. കെ പി സി സി നേതൃത്വം തന്ന വാക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാധ്യതകൾ ഒറ്റയ്ക്ക് തീർക്കാൻ കഴിയുന്നില്ലെന്നും കുട്ടികൾ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും പത്മജ പ്രതികരിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറി എന്ന് ആരോപിച്ച ശേഷമാണ് ആത്മഹത്യാശ്രമം.
ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ എൽഡിഎഫ് സംഘം പത്മജയെ സന്ദർശിച്ചു. ആശുപത്രിയിൽ എത്തിയ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

ഡിവൈഎഫ്ഐ പ്രവർത്തകർ ടി സിദ്ദിഖ് എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. എംഎൽഎ പണം നൽകാമെന്ന് ഉറപ്പു നൽകിയ കരാർ ലംഘനം നടത്തി എന്ന് പത്മജ ആരോപിച്ചിരുന്നു.