സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പി സി ജോർജ് എംഎൽഎ. സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നും പിസി ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.
പ്രകൃതി കോപങ്ങൾ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്നാണ് തന്റെ വിശ്വാസം. മന്ത്രിമാർക്ക് യാതൊരു വിലയുമില്ല. കുട്ടി സഖാക്കൻമാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം നാട് നശിപ്പിക്കുമെന്നും പി സി ജോർജ് പറഞ്ഞു.