രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുമെന്ന് മുസ്ലിം ലീഗ്. ഇന്ത്യ സഖ്യം യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം തുടർ പ്രക്ഷോഭം തീരുമാനിക്കും. ഈ രീതിയിൽ പരിഷ്കാരണം നടത്താൻ അനുവദിക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു.
എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി.സിപിഎം ഉൾപ്പടെയുള്ള പാർട്ടികളുമായി സഹകരിച്ചു പ്രക്ഷോഭം സംഘടിപ്പിക്കും. സമരം ആസൂത്രണം ചെയ്യാനായി ഇൻഡ്യാ സഖ്യം യോഗം വിളിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.