പി കെ ഫിറോസിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു. മുഴുവൻ സമയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി ഇവിടെ പ്രവർത്തിക്കുമ്പോൾ ദുബായിൽ ഫോർച്യൂൺ കമ്പനിയിൽ സെയിൽസ് മാനേജർ ആയി പ്രവർത്തിക്കുകയാണ് ഫിറോസ്.
22000 UAE ദിർഹം ഓരോ മാസവും ശമ്പളമുണ്ട്. ഇന്ത്യൻ രൂപയിൽ പ്രതിമാസം അഞ്ചേകാൽ ലക്ഷം. അഞ്ചേ കാൽലക്ഷം രൂപ ശമ്പളം ലഭിക്കാൻ എന്ത് പ്രവർത്തിയാണ് ഫിറോസ് ഇവിടെ എടുക്കുന്നത്. എന്ത് കയറ്റുമതിയാണ് ചെയ്തതെന്ന് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണ്. UAE റസിഡൻസി വിസ ( കമ്പനി വിസ) 2018 മുതലുണ്ട്. 2020 വരെ വിസയുണ്ടായിരുന്നു. 2021 മാർച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. നോമിനേഷൻ കൊടുക്കുന്ന സമയത്ത് യുഎഇ വിസ തടസ്സമാകുമോ എന്ന് ഭയന്ന് വിസ കുറച്ചു നാളത്തേക്ക് വേണ്ടെന്നുവച്ചു.
29/ 3/ 2022 മുതൽ 18/3/ 2024 വരെ ചെറിയ ഇടവിളക്ക് ശേഷം അതേ വിസ വീണ്ടും കരസ്ഥമാക്കി. ദുബായിലെ ഓഫീസിന്റെ ലൊക്കേഷൻ അദ്ദേഹം പുറത്തു വിടണം. ദുബായിൽ ഇങ്ങനെ ഒരു കമ്പനിയുടെ ബോർഡ് അന്വേഷിച്ച ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണ വസ്തുക്കളുടെ വില്പനയാണ് കമ്പനി നടത്തുന്നത് എന്നാണ് പറയുന്നതെന്നും ജലീൽ ആരോപിച്ചു.
അദ്ദേഹം കമ്പനിയുടെ യുഎഇയിലെ ബിസിനസ് സംബന്ധമായ രേഖകൾ പുറത്തു വിടണം. ആകെ ഈ കമ്പനിയിൽ മൂന്ന് ജീവനക്കാരെ ഉള്ളൂ ഒരുപാട് രാജ്യങ്ങളിലെ തൊഴിൽ വിസയുള്ള, ഒരുപാട് രാജ്യങ്ങളിൽ ബിസിനസ് നടത്താൻ കഴിവുള്ള, അതേസമയം യൂത്ത് ലീഗിൽ കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനവും നടത്താൻ കഴിയുന്ന മായാവിയാണ് ഇദ്ദേഹം. പൊളിറ്റിക്കൽ കുമ്പിടിയല്ല. കേരള രാഷ്ട്രീയത്തിലെ മായാവിയാണ് പി കെ ഫിറോസെന്നും ജലീൽ വിമർശിച്ചു.
ഒരു മുഴുസമയം രാഷ്ട്രീയപ്രവർത്തകൻ, ഇത്തരത്തിലുള്ള കേരളത്തിലെ ഏത് നേതാവാണ് വിദേശരാജ്യത്തെ ഒരു റസിഡൻസ് വിസ ഹോൾഡ് ചെയ്യുന്നത് മുസ്ലിം ലീഗിൻ്റെ സംസ്ഥാന അധ്യക്ഷൻ മറുപടി പറയണം. മുനവറലി ശിഹാബ് തങ്ങൾക്കോ അദ്ദേഹത്തിൻറെ കമ്മിറ്റിയിൽ ഉള്ള മറ്റുള്ളവർക്കോ ജോബ് വിസയുണ്ടോ? പി കെ കുഞ്ഞാലിക്കുട്ടിക്ക്, പി എം എ സലാമിനോ ജോബ് വിസയുണ്ടോ?
സിഎച്ചല്ല ഫിറോസിന്റെ രാഷ്ട്രീയ ഗുരു ജോലി ചെയ്യുന്നതിൽ തെറ്റില്ല. പക്ഷേ അത് എല്ലാവർക്കും ബോധ്യമാകണമെന്നും ജലീൽ ആവശ്യപ്പെട്ടു.
നോമിനേഷനിൽ പ്രൊഫഷൻ എന്ന കോളത്തിൽ ഫിറോസ് എഴുതിയിരിക്കുന്നത് അഡ്വക്കേറ്റ് എന്ന്. ബിസിനസ് എന്നല്ല. ബാർ കൗൺസിൽ നിയമത്തിന് പോലും എതിര്. ഇത്രയും വലിയ ബിസിനസ് മാനായ ആൾക്ക് നഷ്ടത്തിന്റെ കണക്കെ പറയാനുള്ളൂ. 2021 ൽതാനൂരിൽ മത്സരിക്കുമ്പോൾ 47 ലക്ഷം രൂപയുടെ ബാധ്യത തനിക്ക് ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻറെ വാർഷിക വരുമാനമായി വ്യക്തമാക്കിയിരിക്കുന്നത് 3 ലക്ഷത്തി ഇരുപത്തിനായിരത്തോളം രൂപ. പക്ഷേ 2018 മുതൽ അദ്ദേഹം യുഎഇയിൽ ജോബ് വിസ ഹോൾഡർ ആയിരുന്നു.
2021 വരെയുള്ള ആകെ വരുമാനം 3 ലക്ഷത്തോളം രൂപ. ഇതൊന്നും ഒത്തു പോകുന്നില്ലല്ലോ എന്ന് കെ ടി ജലീൽ. 31 ഔട്ട്ലെറ്റുകൾ ഉണ്ടെങ്കിൽ എല്ലാം ബിനാമികളുടെ പേരിലാണോ? സ്വന്തം പേരിൽ ആക്കാൻ എന്താ മടി? ME യുടെ ഒരു ഫ്രാഞ്ചൈസി എങ്കിലും ആരംഭിക്കാൻ കുറഞ്ഞത് 35 ലക്ഷം രൂപയെങ്കിലും വേണം. ഏതായാലും രണ്ട് ഷോപ്പ് അദ്ദേഹത്തിൻറെതാണ് എന്ന് പുറത്തുവന്നു. ഇതിനൊക്കെയുള്ള പണം എവിടെ നിന്നാണ് ?
പത്ത് വർഷത്തെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പദത്തിലിരുന്ന് സംഘടന പല ഘട്ടങ്ങളിൽ പിരിച്ച ഭീമമായ തുക ഫിറോസിന്റെ കൗശല ബുദ്ധികൊണ്ട് വലിയ മുക്കൽ നടത്തി. കത്തുവാ ഉന്നാവ ഫണ്ട് അതിലൊന്നാണ്. ദോത്തി ചാലഞ്ച് – രണ്ട് ലക്ഷത്തി 70000 ദോത്തി വാങ്ങിയതിൽ താൻ പറയുന്നത് തെറ്റെങ്കിൽ രാംരാജ് നൽകിയ ബില്ലുകൾ കാണിക്കണമെന്നും ജലീൽ ആവശ്യപ്പെട്ടു.
ദോത്തി ചാലഞ്ച് അഴിമതിക്കെതിരെ രംഗത്ത് വന്നതൊക്കെയും മുസ്ലിം ലീഗ് -യൂത്ത് ലീഗ് പ്രവർത്തകരാണ്. യൂത്ത് ലീഗിൻറെ പഴയ ജനറൽ സെക്രട്ടറി പുതിയ ജനറൽ സെക്രട്ടറിയെ വെല്ലുവിളിക്കുന്നു.രാംരാജിന്റെ ജി എസ് ടി ഉൾപ്പെടുന്ന ബില്ല് പുറത്തുവിട്ട് നിരപരാധിത്വം തെളിയിക്കാൻ തയ്യാറാകണം.
ബില്ല് ഉണ്ടെങ്കിൽ എപ്പോഴേ പുറത്തുവിട്ടേനെ ബില്ലില്ല എന്ന് വ്യക്തം. തനിക്കെതിരെ വിധി പുറപ്പെടുവിച്ച ലോകയാകുത്ത അധ്യക്ഷൻ സിറിയക് ജോസഫും ലീഗും തമ്മിൽ നേരത്തെ ആത്മാർത്ഥമായ ബന്ധമുണ്ട്. അതിൻറെ ഫലമാണ് തനിക്കെതിരെയുള്ള വിധി. അത് ജനങ്ങളോട് തുറന്നു പറയണമെന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്.
ഐസ്ക്രീം പാർലർ കേസിൽ വിധി പറഞ്ഞതിൽ ഒന്ന് സിറിയക് ജോസഫ് ആണ്. പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചവരിൽ ഒരാൾ സിറിയക്ക് ജോസഫ് ആയിരുന്നു. ഇതിന് പ്രതിഫലമായി സിറിയക് ജോസഫിന് കിട്ടിയത് അനുജന്റെ ഭാര്യ ജാൻസി ജോസഫിനെ എംജി സർവകലാശാല വിസിയായി ലീഗ് മന്ത്രി നിയമിച്ചു. തനിക്കെതിരെ വക്കീൽ നോട്ടീസ് അയക്കാൻ വെല്ലുവിളിച്ചിരുന്നു.
ലീഗിൽ നിന്ന് പുറത്തു പോയി മൂന്നാം തവണയും മലപ്പുറം ജില്ലയിൽ നിന്ന് വിജയിച്ചു വന്ന ഒരാളെ എങ്ങനെയെങ്കിലും നിലംപരിശാക്കാൻ ലീഗ് നടത്തിയ ഗൂഢാലോചനയാണ് വിധി. സിറിയക് ജോസഫിനെയും ജാൻസി ജോസഫിനെയും എല്ലാവരെയും വെല്ലുവിളിക്കുന്നു
തനിക്കെതിരെ ഏതൊക്കെ ഏജൻസികൾ അന്വേഷണം നടത്തി? ഒരു രൂപ ഇവർക്ക് പിഴയായി ഈടാക്കാൻ സാധിച്ചോ.
പല മുസ്ലിം ലീഗ് നേതാക്കളെയും ED വിളിപ്പിച്ച് കോടികൾ പിഴ ചുമത്തിയിട്ടുണ്ട്. നിഷേധിക്കാൻ തയ്യാറുണ്ടോ. മലയാളം സർവകലാശാല ഭൂമി വിവാദം, താൻ മന്ത്രിയാകുന്നതിനുമുമ്പേ സ്ഥലം വാങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചതാണ്. 101 തവണ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. താൻ എന്തെങ്കിലും പിശക് കാണിച്ചിട്ടുണ്ടോ എന്ന് അവർ പറയട്ടെ. തനിക്ക് ഒരു ഭയവുമില്ല.
ലോകത്തിലെ ഏത് ഏജൻസിയെ കൊണ്ട് വേണമെങ്കിലും അന്വേഷിപ്പിക്കാം. ഫിറോസ് സിബിഐക്ക് പരാതി നൽകു. സാമ്പത്തിക തട്ടിപ്പ് മുസ്ലിംലീഗിൽ പുറത്താക്കലിന് ഒരു മാനദണ്ഡമേയല്ല. ഫിറോസും ടി പി ഹാരിസ് തമ്മിൽ അടുത്ത ബന്ധം. ടിപി ഹാരിസ് തവനൂർ സെൻട്രൽ ജയിലിലാണ്. തനിക്കെതിരെ ഒരാക്ഷേപവും ആരും ഉന്നയിച്ചിട്ടില്ല. ചത്ത കുട്ടിയുടെ ജാതകം നോക്കിയാണ് സിറിയക് ജോസഫ് തന്നെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്. പണം വാങ്ങിയാണ് വിധി പുറപ്പെടുവിച്ചതെന്നും ജലീൽ കൂട്ടിച്ചേർത്തു.