Headlines

ബിഹാറിന് സമാനമായ SIR കേരളത്തിലും വേണം; സുപ്രിംകോടതിയില്‍ ഹര്‍ജിയുമായി ബിജെപി നേതാവ്

നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ ആണ് ഹര്‍ജി നല്‍കിയത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധിക്ക് എസ്‌ഐആര്‍ അനിവാര്യമെന്നും ഹര്‍ജിയിലുണ്ട്. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടു.

കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി, അസം എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടത്തണം എന്നും ഹര്‍ജിയില്‍ പറയുന്നു.വോട്ടര്‍ പട്ടികയുടെ തീവ്രമായ പരിഷ്‌കരണം ഇല്ലെങ്കില്‍ അനധികൃത കുടിയേറ്റക്കാര്‍ വോട്ടര്‍ പട്ടികയില്‍ തുടരുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.