പഞ്ചാബിൽ മഴക്കെടുതിയിൽ മരണം 37 ആയി. സത്‌ലജ്, ബിയാസ്, രവി നദികൾ കരകവിഞ്ഞ് ഒഴുകുകയാണ്. ഗുരുദാസ്പൂർ, കപൂർത്തല, അമൃത്സർ എന്നീ ജില്ലകളെയാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത്.
പഞ്ചാബിലെ സ്കൂളുകൾക്ക് ഏഴാം തീയതിവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങൾ അതിരൂക്ഷമായ വെള്ളക്കെട്ടിലാണ്. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മൂന്ന് നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 1988-ന് ശേഷമുള്ള ഏറ്റവും മോശം സാഹചര്യത്തിലൂടെയാണ് പഞ്ചാബ് കടന്നുപോകുന്നത്. രണ്ടര ലക്ഷത്തോളം പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. ജമ്മുവിലും ഹിമാചല്‍ പ്രദേശിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.