രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ പതിനൊന്ന് മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം. രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ യോഗത്തിന് ശേഷം ആദ്യമായാണ് സിന്‍ഡിക്കേറ്റ് ചേരുന്നത്.
100 കോടി രൂപയുടെ പിഎം ഉഷ ഫണ്ട് പദ്ധതി, PhD അംഗീകാരം, വിദ്യാര്‍ഥികളുടെ വിവിധ ഗവേഷക ഫെല്ലോഷിപ്പുകള്‍ തുടങ്ങിയ നിരവധി അക്കാദമിക് വിഷയങ്ങളില്‍ തീരുമാനം ഉണ്ടായേക്കും.
അതേസമയം, ക്വാറം തികയാതെ യോഗം പിരിയുമോ, രജിസ്ട്രാര്‍ ചുമതല വഹിക്കാന്‍ മിനി കാപ്പനെ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അനുവദിക്കുമോ എന്നിവ നിര്‍ണായകമാണ്. കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. ഇന്നലെ ഫിനാന്‍സ് കമ്മിറ്റി യോഗം അംഗീകരിച്ച ബജറ്റ് നിര്‍ദ്ദേശങ്ങള്‍ സിന്‍ഡിക്കേറ്റ് പാസാക്കും. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തത് അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് നാളെ പരിഹാരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.