Headlines

റീലും റിയലും ഇക്കാലത്ത് പ്രാധാന്യം, രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായം; മാത്യു കുഴൽനാടൻ

രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അധ്യായമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ . തെറ്റിനെ തെറ്റുകൊണ്ട് ന്യായീകരിക്കാൻ കഴിയില്ല. സിപിഐഎമ്മിന് ഇതിൽ ഇടപെടാൻ എന്ത് ധാർമികതയുണ്ട് എന്ന് അവരെ ഓർമ്മിപ്പിക്കുന്നു എന്ന് മാത്രമെന്നും അദ്ദേഹം വ്യക്തമാക്കി. റീലും റിയലും ഇക്കാലത്ത് പ്രാധാന്യമുള്ളതാണ്. റിയൽ ഇല്ലാതെ റീൽ വന്നാൽ അത് നിലനിൽക്കില്ല.

ഭൂപതിവ് ചട്ടഭേദഗതിയിൽ സർക്കാരിനെതിരെ മാത്യു കുഴൽനാടൻ രംഗത്തെത്തി. സർക്കാർ എന്തോ ഒരു വലിയ കാര്യം ചെയ്തു എന്ന് പറയുന്നു. കുരുക്കഴിയുന്നു എന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ ശരിക്കും കുരുക്കു മുറുക്കിയതാണ്. 2024 ജൂൺ വരെ ആ സമയത്ത് നിയമം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഇനി കിട്ടാൻ പട്ടയങ്ങളിൽ ഇനി ഒരുതരത്തിലുള്ള നിർമ്മാണവും നിയമപരമല്ല. ഇടുക്കിയിൽ ഇനി നടത്തുന്ന വികസന പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമായി മാറും. ഇതുവരെ നിർമ്മിച്ച കെട്ടിടങ്ങൾക്ക് മാത്രമാണ് ഗുണം. ഇനി നിർമ്മിക്കാൻ ബുദ്ധിമുട്ടാണ്.

സാങ്കേതികത്വം ഉള്ളതുകൊണ്ട് സാധാരണക്കാരന് ബാധിക്കുമ്പോഴെ ഈ വിഷയം അറിയൂ. കോൺഗ്രസ് രാഷ്ട്രീയമായി ഈ വിഷയം ഏറ്റെടുക്കും. ഇടുക്കി ജനത ഇരട്ടി നികുതി അടയ്ക്കേണ്ടവരും. മലയോര ജനതയെ പിഴിയുകയാണ് ലക്ഷ്യം. ഇത് ജനങ്ങളെ ബോധ്യപെടുത്തും. ജനവിരുദ്ധ നടപടി സാധാരണക്കാരുടെ ആവശ്യങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണ്.

എ.ആർ ക്യാമ്പിൽ ഇന്നലെ പൊലീസ് സ്വീകരിച്ചത് പതിവില്ലാത്ത ശൈലി. അറസ്റ്റ് ചെയ്തവരെ സന്ദർശിക്കാൻ ചെന്നപ്പോൾ കയറ്റിയില്ല. പൊതുരംഗത്ത് നിൽക്കുന്നവരുടെ ഏറ്റവും വലിയ ശക്തിയാണ് ധാർമ്മിക ശക്തി. എണ്ണം കൊണ്ട് വ്യക്തികളുടെ കരുത്ത് കണക്കാക്കാൻ കഴിയില്ലെന്നും മാത്യു കുഴൽനാടൻ വിമർശിച്ചു.