Headlines

എറണാകുളത്ത് മദ്യ ലഹരിയിൽ യുവാക്കളുടെ അതിക്രമം; KSRTC ബസ് തടഞ്ഞ് നിർത്തി ആക്രമിച്ചു

എറണാകുളം മുളന്തുരുത്തിയിൽ മദ്യ ലഹരിയിൽ യുവാക്കളുടെ അതിക്രമം. കെഎസ്ആർടിസി ബസിനെ തടഞ്ഞ് നിർത്തി ആക്രമിച്ചു. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. കുയിറ്റിക്കര സ്വദേശി അഖിൽ, മനു എന്നിവരാണ് പിടിയിലായത്. പറവൂരിൽ നിന്ന് ആറന്മുളയിലേക്ക് പോയ ബസാണ് ആക്രമിക്കപ്പെട്ടത്. അക്രമികളെ പിടികൂടാൻ എത്തിയ പൊലീസിനെയും ആക്രമിച്ചു. പൊലീസ് ജീപ്പിന്റെ ചില്ല് കൊണ്ട് അടിച്ചു തകർത്തു.

ഇന്നലെ രാത്രിയിലായിരുന്നു സംഭവം ഉണ്ടായത്. കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മിറർ അടിച്ചു തകർക്കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് അക്രമികളെ അറസ്റ്റ് ചെയ്ത് നീക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ മദ്യപിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ തുടർനപടികൾ പൊലീസ് സ്വീകരിച്ച് വരികയാണ്.