ഭരണഘടന കടമ നിറവേറ്റാനാണ് ആണ് ഗവർണർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതനാകുന്നതെന്ന് ആയിരുന്നു കേന്ദ്രത്തിന്റെ മറുപടി. അടുത്ത ചൊവ്വാഴ്ചയോടെ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം പൂർത്തിയാകും. രാഷ്ട്രപതി റഫറൻസിൽ ഗവർണറുടെ വിവേചന അധികാരത്തെപ്പറ്റി കേന്ദ്രം വാദം ഉന്നയിച്ചപ്പോഴാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്നലെ നിർണായക ചോദ്യങ്ങൾ ഉന്നയിച്ചത്.
രാഷ്ട്രപതി റഫറൻസിൽ ഇന്നും സുപ്രീംകോടതി ഭരണ ബെഞ്ചിൽ വാദം തുടരും. റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്നും നടക്കുക. ഇന്നലെ വാദം കേൾക്കവേ സുപ്രീംകോടതി സുപ്രധാന ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്തുകൊണ്ട് ബില്ലുകൾ തടഞ്ഞു വയ്ക്കുന്നു എന്നും അത് എന്താണ് അർത്ഥമാക്കുന്നത് എന്നും സുപ്രീംകോടതി കേന്ദ്രത്തോട് ചോദിച്ചു.
ബില്ലുകൾ ഗവർണർമാർ തടഞ്ഞുവയ്ക്കുന്നത് എന്തുകൊണ്ടെന്ന് ഭരണഘടന ബഞ്ച്. ബില്ലുകൾ പുനപരിശോധനയ്ക്കായി നിയമസഭയ്ക്ക് അയക്കാതെ അനന്തകാലം തടഞ്ഞുവയ്ക്കാൻ ആകുമോ? തടഞ്ഞു വയ്ക്കൽ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ബില്ലുകൾ തടഞ്ഞു വച്ചാൽ അതിനു പിന്നീട് എന്താണ് സംഭവിക്കുക? തടഞ്ഞു വെച്ചാൽ അതിന്റെ കാരണം ഗവർണർ വ്യക്തമാക്കാറുണ്ടോ? ബില്ലുകൾ തടഞ്ഞുവെക്കുന്നത് ഭരണഘടനയിൽ അർത്ഥമാക്കുന്നത് എന്തെന്നും ഭരണഘടന ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.
തടഞ്ഞു വെച്ചാൽ അതിനർത്ഥം ആ ബില്ല് ചരമമടഞ്ഞു എന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ബാധിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി. അപൂർവങ്ങളിൽ അപൂർവ്വമായാണ് ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത്. ഭരണഘടന കടമ നിറവേറ്റാനായി ഗവർണർമാർ ബില്ല് തടഞ്ഞു വയ്ക്കുന്നതിന് നിർബന്ധിതരാകുന്നു എന്നും കേന്ദ്രം വാദിച്ചു.
ആദ്യമായി അനുമതിയ്ക്ക് വരുന്ന ബില്ലുകൾ തടഞ്ഞു വയ്ക്കുന്നത് നിയമനിർമാണ പ്രക്രിയയ്ക്ക് വിപരീതഫലം നൽകുമെന്നായിരുന്നു ഭരണഘടന ബെഞ്ചിന്റെ നിരീക്ഷണം. ഭരണഘടന അനുസരിച്ച് മാത്രമേ വിവേചന അധികാരം പ്രയോഗിക്കാൻ ഗവർണർക്ക് കഴിയുകയുള്ളൂ എന്നും ചീഫ് ജസ്റ്റിസ് ബി ആർ ഗവായി, ബി ആർ അംബേദ്കറയെ ഉദ്ധരിച്ചു പറഞ്ഞു.