സംവിധായകന്‍ നിസാര്‍ അന്തരിച്ചു

സംവിധായകന്‍ നിസാര്‍ അന്തരിച്ചു. 65 വയസ്സായിരുന്നു. കോട്ടയം തൃക്കൊടിത്താനത്തെ വസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

25 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1994 ല്‍ സുദിനമായിരുന്നു ആദ്യചിത്രം. ടു മെന്‍ ആര്‍മിയാണ് അവസാന സംവിധാനം ചെയ്തത്. അച്ഛന്‍ രാജാവ് അപ്പന്‍ ജേതാവ്, ന്യൂസ്പേപ്പര്‍ ബോയ്, അടുക്കള രഹസ്യം അങ്ങാട്ടി പാട്ട് തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.