റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ഉറപ്പ്.
പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്.
ഓഗസ്റ്റ് 15-ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രി മോദിയുടെ നീക്കം. സെപ്റ്റംബർ അവസാനം പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കും.