പച്ചക്കറി കൊണ്ടുവരുന്ന വാനിൽ കഞ്ചാവ് കടത്തുന്നതിനിടെ തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. കായംകുളം സ്വദേശി അഷ്റഫാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം പൂന്തുറയ്ക്കുസമീപം പുതുക്കാട്ട് നടന്ന വാഹനപരിശോധനക്കിടെയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. എട്ടുകിലോ കഞ്ചാവാണ് അഷ്റഫിൽ നിന്ന് പിടികൂടിയത്.
പച്ചക്കറിക്കൊപ്പം തമിഴ്നാട്ടിൽ നിന്ന് പതിവായി കഞ്ചാവ് എത്തിച്ച് തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിലെ കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ രീതി എന്നാണ് പൊലീസ് പറയുന്നത്.