ഇടുക്കിയിൽ ഭർത്താവ് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ തൊടുപുഴയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭർത്താവ് അനിലിനെ മുരിക്കാശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ നിഗമനം.