തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. സിപിഐ നേതാവ് ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം അക്രമികൾ വെടിയുതിർത്തുവെന്ന് പൊലീസ് അറിയിച്ചു.
കാറിൽ എത്തിയ അക്രമികൾ വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സിപിഐ (എംഎൽ) നേതാവ് രാജേഷുമായുണ്ടായിരുന്ന ശത്രുതയാണ് സംഭവത്തിന് പിന്നിലെന്ന് റാത്തോഡിന്റെ ഭാര്യ പറഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തി.