വികസനസാധ്യതയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ ഉമ്മൻ ചാണ്ടി സർക്കാർ മുൻകൂട്ടി കണ്ടത്, നിർഭാഗ്യവശാൽ ഇപ്പോൾ വികസനത്തിന് സർക്കാർ താത്പര്യം കാട്ടുന്നില്ല’: കെ.എസ്.ശബരീനാഥൻ

വിഴിഞ്ഞം തുറമുഖ വികസനത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥൻ. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്യുന്ന കാലത്ത് മുൻകൂട്ടികണ്ടത്തി തിരുവനന്തപുരത്തിന്റെയും സമീപജില്ലകളുടെയും വികസനസാധ്യതയാണ്. നിർഭാഗ്യവശാൽ അനുബന്ധ വ്യവസായ വികസനത്തിന് സർക്കാർ വികസനത്തിന് സർക്കാർ താൽപര്യം കാട്ടുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

സ്‌ഥാപനങ്ങൾ പോർട്ട്‌ അധിഷ്ഠിത പ്രൊജക്ടുകളുമായി സർക്കാരിനെ ബന്ധപ്പെടുമ്പോൾ വ്യവസായവകുപ്പ് കൈമലർത്തുകയാണ്. പോർട്ടിനടുത്ത് ഇൻഡസ്ട്രിയൽ യൂണിറ്റിന് സ്‌ഥലം ചോദിച്ചവരോട് ഓഫർ ചെയുന്നത് 200 kmഅകലെയുള്ള സ്‌ഥലമാണ്. നാടിനും സംസ്‌ഥാനത്തിനും ലഭിക്കുന്ന സാഹചര്യം സർക്കാരിന്റെ പിടിപ്പുകേടു കൊണ്ട് നഷ്ടപ്പെടരുത്. എത്രയും പെട്ടെന്ന് സർക്കാർ ഈ പിഴവുകൾ തിരുത്താൻ സർക്കാർ തയാറാകണമെന്നും ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു.