ബ്രിട്ടനില്‍ പറന്നുപൊങ്ങിയ വിമാനം കത്തിനശിച്ചു; അപകടം സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍

ബ്രിട്ടണില്‍ വന്‍ വിമാന അപകടം. സൗത്ത് എന്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം പൂര്‍ണമായി കത്തിനശിച്ചു. വൈകീട്ടോടെയാണ് സംഭവം നടന്നത്. വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു എന്നച് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആകാശത്ത് വലിയൊരു അഗ്നിഗോളം കണ്ടതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന്റെ ചില ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ വലിയ പുക ഉയരുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ലണ്ടനില്‍ നിന്ന് 35 മൈല്‍ അകലെയാണ് ഈ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനം നെതര്‍ലന്‍ഡ്‌സിലേക്കാണ് സഞ്ചരിച്ചതെന്നാണ് പ്രാഥമിക നിഗമനം.