സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു; കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക വിജ്ഞാന വ്യാപനത്തിനായി ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങള്‍ ആരംഭിച്ചു. കര്‍ഷക ദിനത്തിലാണ് ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചത് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു കാര്‍ഷകര്‍ക്കായുള്ള മൊബൈല്‍ ആപ്പിന്റെയും വെബ് പോര്‍ട്ടലിന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിച്ചു.

മാനന്തവാടി ബ്ലോക്ക് തലത്തില്‍ കര്‍ഷക ദിനാഘോഷത്തിന്റെ കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം മാനന്തവാടി സിവില്‍ സ്റ്റേഷനിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസില്‍ മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളു നിര്‍വഹിച്ചു. രാജ്യത്തിന്റെ നട്ടെല്ല് കാര്‍ഷിക മേഖലയാണന്നും കോവിഡ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുമ്പേള്‍ ഒരു പരിധി വരെയെങ്കിലും നമ്മുടെ നാടിനെ് പിടിച്ച് നിര്‍ത്തിയത് കാര്‍ഷിക മേഖലയാണന്നും കാര്‍ഷിക മേഖലയുടെ വികസനത്തിന് നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും എം എല്‍ എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു അധ്യക്ഷത വഹിച്ചു. ടി മൃദുല്‍ പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരയ ഉഷ വിജയന്‍, പി തങ്കമണി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരയ സി ഗുണശേഖരന്‍, കൃഷി ഓഫിസര്‍മാരയ കെ.ജി സുനില്‍, മുഹമ്മദ് ഷഫീക്ക്, വി സായൂജ്, അന്‍സാ അഗസ്റ്റിന്‍, എം ശരണ്യ എന്നിവര്‍ പ്രസംഗിച്ചു.