Headlines

‘അൻവർ പാവപ്പെട്ടവരോട് സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തി, രാജ്യം വെല്ലുവിളി നേരിടുമ്പോൾ ഞാൻ ബിജെപിക്കൊപ്പം നിൽക്കും’; എൻ കെ സുധീർ

പാർട്ടി വിടാനുള്ള സാധ്യത അൻവർനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീർ. അൻവർ യുഡിഎഫിലേക്ക് വരാനുള്ള സാധ്യത ഇല്ല. താൻ ബിജെപി യിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടു.ബിജെപി നേതാക്കളെ ആഗ്രഹം അറിയിച്ചു. പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ നേരത്തെ അറിയിച്ചിരുന്നു എന്നു എൻ കെ സുധീർ പറഞ്ഞു. പി വി അൻവറിന് ഇനി യുഡിഎഫിലേക്ക് വരാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ ദുർബല വിഭാഗങ്ങളെ സഹായിക്കാൻ കഴിയില്ല. അതുകൊണ്ടാണ് അൻവറിന്റെ പാർട്ടിയിൽ നിന്നും പുറത്തു പോകുന്നത്. അൻവർ പാവപ്പെട്ടവരോട് ഏറെ സ്നേഹം പ്രകടിപ്പിക്കുന്ന വ്യക്തിയാണ്. ബിജെപി നേതാക്കളുമായി ചർച്ച നടത്തി. രാജ്യം വെല്ലുവിളി നേരിടുമ്പോൾ ബിജെപിക്കൊപ്പം നിൽക്കണമെന്ന് എൻ കെ സുധീർ വ്യക്തമാക്കി.

തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ കെ സുധീറിനെ ഇന്നലെയാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ അറിയിച്ചു. സുധീർ ചേലക്കര ഉപതെരഞ്ഞെടുപ്പിൽ അന്‍വറിന്‍റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.

ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് തൃശൂർ ജില്ലാ ചീഫ് കോർഡിനേറ്റർ എൻ.കെ സുധീറിനെ കടുത്ത പാർട്ടി വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിൽ മൂന്ന് വർഷ കാലയളവിലേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുന്നുവെന്ന് പി വി അൻവർ ഫേസ്ബുക്കില്‍ കുറിച്ചു.