.
സുൽത്താൻ ബത്തേരി : നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കടയുടെ ലൈസൻസ് നഗരസഭ സസ്‌പെന്റ് ചെയ്തു. സുൽത്താൻ ബത്തേരി മന്ദംകൊല്ലി മാവത്ത് സുനിലിന്റെ മാനിക്കുനിയിലെ കടയിൽനിന്നും വീട്ടിൽ നിന്നുമായി ഹാൻസ് ,ഡോസ്,കൂൾലിപ് തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് നായയുടെ സഹായത്താൽ ബത്തേരി പോലീസ് പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് കടയുടമയെ അറസ്റ്റ് ചെയ്തിരുന്നു.
ലൈസൻസിംഗ് നിബന്ധനകൾക്ക് വിപരിതമായും സർക്കാർ നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ സംഭരിച്ച് വിൽപ്പന നടത്തുകയും, സ്‌കുൾകുട്ടികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തെ ബാധിക്കും വിധമുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാലാണ് കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതെന്ന് നഗരസഭ വ്യക്തമാക്കുകയുണ്ടായി.
The Best Online Portal in Malayalam