നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫല സൂചനകളിൽ പ്രതിഫലിക്കുന്നത് ഭരണവിരുദ്ധ വികാരമെന്ന് പികെ കുഞ്ഞാലിക്കുട്ടി. വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ തങ്ങൾ നല്ല വിജയം ഉണ്ടാവുമെന്ന് പ്രവചിച്ചിരുന്നു. ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാണ് നിലമ്പൂരെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മേഖലയിലും യുഡിഎഫിന് മേൽക്കൈ നേടിയെന്ന് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലമ്പൂർ നഗരസഭയിൽ അടക്കം യുഡിഎഫ് മുന്നേറ്റം നടത്തി. വർഗീയത പറയുന്ന നേതാക്കൾക്ക് ഉള്ള പാഠമാണിത്. കേരളത്തിലെ എല്ലാ സമുതായങ്ങളും ഒരുപോലെ ഉള്ള മണ്ഡലമാണ് നിലമ്പൂർ. കേരളത്തിലെ മതേതര സമൂഹത്തിന്റെ പരിഛേദനമാണ് നിലമ്പൂർ. അങ്ങനെയുള്ള മണ്ഡലത്തിലാണ് എല്ലാ ദുഷ്പ്രചരണങ്ങൾ നേടിയിട്ടും യുഡിഎഫ് മേൽക്കൈ നേടിയിരിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പിവി അൻവർ എല്ലാവരുടെയും വോട്ട് പിടിക്കുന്നുണ്ടെന്ന് സമ്മതിച്ച് പികെ കുഞ്ഞാലിക്കുട്ടി. അൻവറിന് വോട്ട് കിട്ടിയത്. ലീഗ് വിശദമായി ചർച്ച ചെയ്യുെ കൂട്ടായി തീരുമാനം എടുക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയം മുന്നണിയുടെ രാഷ്ട്രീയ ശക്തിയുടെ തെളിവാണെന്ന് കോൺഗ്രസ് വിലയിരുത്തൽ. യു.ഡി.എഫ് ഒറ്റക്ക് നേടിയ വിജയമാണ് നിലമ്പൂരിൽ ഉണ്ടാകുന്നത്.അൻവർ ഉണ്ടായിരുന്നെങ്കിൽ, വിജയത്തിന്റെ ക്രെഡിറ്റ് മുഴുവനും മുന്നണിക്ക് ലഭിക്കുമായിരുന്നില്ല. ഇപ്പോഴത്തെ വിജയം മുന്നണിയുടെ പ്രചാരണശേഷിയുടെയും സംഘാടന ശേഷിയുടെയും ഫലമാണെന്നാണ് എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

 
                         
                         
                         
                         
                         
                        



