സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂര്‍ സ്വദേശികളായ നാലുപേര്‍ക്കും ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ക്കും പത്തനംതിട്ട, തൃശൂര്‍, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.
രണ്ടുപേര്‍ നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയവരും. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ന് 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ മൂന്നുപേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ടുപേരുടെയും കണ്ണൂര്‍ ജില്ലയില്‍ ഒരാളുടെയും ഫലം ഇന്ന് നെഗറ്റീവായി. സംസ്ഥാനത്ത് ഇതുവരെ 345 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. അതില്‍ 259 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംസ്ഥാനത്ത് ആകെ ഒരുലക്ഷത്തിനാല്പതിനായിരത്തി നാനൂറ്റി എഴുപത്തിനാല് പേരാണ് നിരീക്ഷണത്തിലുള്ളത്. ഒരുലക്ഷത്തിമുപ്പത്തൊന്പതിനായിരത്തി എഴുനൂറ്റി ഇരുപത്തഞ്ചുപേര്‍ വീടുകളിലും 749 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 169 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.