കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 പേർ എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ ഇതിനോടകം 7503 പേരാണ് മരിച്ചുവീണത്. ഒരു ദിവസം 683 മരണം എന്നതാണ് ഇറ്റലിയിലെ മരണ നിരക്ക്
സ്പെയിനിൽ ഇതുവരെ 3647 പേരാണ് മരിച്ചത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ മരണനിരക്കിനെയും സ്പെയിൻ മറികടന്നു. ഇറാനിൽ മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനിൽ മരിച്ചത്.
ന്യൂയോർക്കിൽ ഒരു ദിവസത്തിനിടെ പതിനായിരത്തിലധികം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 60,900 പേർക്ക് അമേരിക്കയിൽ രോഗം സ്ഥിരീകരിച്ചു. ഇതിൽ പകുതിയിലധികവും ന്യൂയോർക്കിലാണ്. ലോകത്താകമാനം നാലര ലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം ചൈന തിരിച്ചുവരവിന്റെ പാതയിലാണ്. 8,66,61 കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിൽ 70,000 പേരുടെയും രോഗം ഭേദമായി 3285 പേരാണ് ചൈനയിൽ മരിച്ചത്. ചൈനയിൽ നിലവിൽ സമൂഹ വ്യാപനമില്ല.