യു.എ.ഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നു

ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഈ വാരാന്ത്യത്തിൽ നിർത്തിവെക്കുന്നു. ഇന്ന് രാത്രി എട്ടു മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണിവരെയാണ് സേവനം നിർത്തിവെക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് അണുമുക്തമാക്കുവാൻ ഈ സമയം പ്രയോജനപ്പെടുത്തും.രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഈ സമയം പുറത്തിറങ്ങരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഊർജം, വാർത്താവിനിമയം,…

Read More

വിറങ്ങലിച്ച് ലോകം: കൊറോണയിൽ മരണം 21,000 കടന്നു; മരണ നിരക്കിൽ ചൈനയെയും മറികടന്ന് സ്‌പെയിൻ

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 പേർ എന്ന കണക്കിലാണ് മരണസംഖ്യ ഉയരുന്നത്. ഇറ്റലിയിൽ ഇതിനോടകം 7503 പേരാണ് മരിച്ചുവീണത്. ഒരു ദിവസം 683 മരണം എന്നതാണ് ഇറ്റലിയിലെ മരണ നിരക്ക് സ്‌പെയിനിൽ ഇതുവരെ 3647 പേരാണ് മരിച്ചത്. ഇതോടെ കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ മരണനിരക്കിനെയും സ്‌പെയിൻ മറികടന്നു. ഇറാനിൽ മരണസംഖ്യ 2000 കടന്നു. 24 മണിക്കൂറിനിടെ 143 പേരാണ് ഇറാനിൽ മരിച്ചത്. ന്യൂയോർക്കിൽ ഒരു ദിവസത്തിനിടെ…

Read More

കൊറോണ ബാധിച്ച് ശ്രീനഗറിൽ ഒരു മരണം; മരിച്ചയാളുമായി ബന്ധപ്പെട്ട നാല് പേർക്കും രോഗം

കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. ജമ്മു കാശ്മീരിലെ ശ്രീനഗർ ഹൈദർപൂർ സ്വദേശിയായ 65 വയസ്സുകാരനാണ് മരിച്ചത്. കൊറോണയെ തുടർന്ന് ജമ്മു കാശ്മീരിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. മത പ്രാസംഗികനായ ഇയാൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ യാത്ര ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. തന്റെ യാത്രാ വിവരങ്ങൾ ഇയാൾ അധികൃതരിൽ നിന്ന് മറച്ചുവെക്കുകയും ചെയ്തു. മരിച്ചയാളുമായി ബന്ധം പുലർത്തിയ നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ…

Read More

1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി കേന്ദ്രം; പാവങ്ങൾക്ക് സൗജന്യ റേഷൻ, ആരോഗ്യ പ്രവർത്തകർക്ക് ഇൻഷുറൻസ്

രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 1.70 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണി കിടക്കാതിരിക്കാനാണ് പാക്കേജെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നൽകുന്ന പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും ശുചീകരണ പ്രവർത്തകർക്കും ഇൻഷുറൻസ് പ്രഖ്യാപിച്ചു. 50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആശാവർക്കർമാർ തുടങ്ങി ഡോക്ടർമാർ വരെ ഓരോരുത്തർക്കും 50 ലക്ഷം രൂപയുടെ…

Read More

സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊവിഡ് ബാധ; വയനാട് ജില്ലയിൽ ആദ്യമായി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 9 പേർ കണ്ണൂരും 3 പേർ കാസർകോടും 3 പേർ മലപ്പുറത്തുമാണ്. ഇടുക്കി, വയനാട് ജില്ലകളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വയനാട് ജില്ലയിൽ ആദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138 ആയി. 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കൊച്ചിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ ഇന്ന്…

Read More