നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും

 

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വീണ്ടും ചോദ്യംചെയ്യും. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുക. ചോദ്യംചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദിലീപിന് നോട്ടീസ് നൽകും.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ സഹായിച്ചെന്ന് കരുതുന്ന സൈബർ ഹാക്കർ സായി ശങ്കർ നൽകിയ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.

ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ്ശങ്കർ ഹർജിയിൽ പറയുന്നു. അന്വേഷണത്തിന്റെ പേരിൽ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നു എന്നും സായിശങ്കർ ആരോപിക്കുന്നുണ്ട്.