കെ റെയിലിനെതിരെ കോഴിക്കോട് കല്ലായിയിലും പ്രതിഷേധം. ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ ഒരു വിഭാഗമാളുകൾ പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
വെടിവെച്ചു കൊന്നാലും മാറില്ലെന്നൊക്കെ പ്രതിഷേധിക്കുന്നവർ വിളിച്ചുപറഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാൻ എത്തിയവരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു
സംഘർഷത്തിനിടെ പരുക്ക് പറ്റിയെന്ന് അവകാശപ്പെട്ട് രണ്ട് പേർ ആശുപത്രിയിൽ പ്രവേശിച്ചു. പോലീസ് ലാത്തി വെച്ച് കുത്തിയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. അതേസമയം പ്രതിഷേധം കണക്കിലെടുക്കാതെ തന്നെ ഉദ്യോഗസ്ഥർ കല്ല് സ്ഥാപിച്ചു മടങ്ങി.