എൽഡിഎഫ് സ്ഥാനാർഥികൾ ഇന്ന് പത്രിക നൽകും; ഒരേയൊരു സ്ഥാനാർഥിയെ കണ്ടെത്താനാകാതെ കോൺഗ്രസ്

 

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. സിപിഎം പ്രതിസന്ധി എ എ റഹീം, സിപിഐ പ്രതിനിധി പി സന്തോഷ് കുമാർ എന്നിവരാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയുള്ള തീരുമാനമാണ് സിപിഎമ്മും സിപിഐയും എടുത്തത്

അതേസമയം ജയസാധ്യതയുള്ള ആകെയൊരു സീറ്റിൽ സ്ഥാനാർഥിയെ കണ്ടെത്താൻ പോലുമാകാതെ വിഷമിക്കുകയാണ് കോൺഗ്രസ്. ഒരു സീറ്റിലേക്ക് വേണ്ടി വലിയൊരു പട്ടികയാണ് കോൺഗ്രസിന്റെ നേതാക്കൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ സോണിയ ഗാന്ധിയുടെ മരുമകൻ റോബർട്ട് വദ്രയുടെ നോമിനിയായി ശ്രീനിവാസൻ കൃഷ്ണന്റെ പേരും ഡൽഹിയിൽ നിന്ന് നിർദേശിച്ചിരുന്നു

എം ലിജു, ഷാനിമോൾ ഉസ്മാൻ, വി ടി ബൽറാം, സതീശൻ പാച്ചേനി, എംഎം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരുടെ പട്ടികയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം തയ്യാറാക്കിയത്. എം ലിജുവിനെ സ്ഥാനാർഥിയാക്കണമെന്നാണ് സുധാകരന്റെ താത്പര്യം. ഇതിനെതിരെ എ ഗ്രൂപ്പും കോൺഗ്രസിൽ പുതുതായി രൂപം കൊണ്ട കെ സി വേണുഗോപാൽ ഗ്രൂപ്പും രംഗത്തെത്തി. ഇതിനിടെ യുഡിഎഫിലെ ഘടകകക്ഷിയായ സിഎംപിയും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇത് പരിഗണിക്കാൻ പോലും സാധ്യതയില്ല