പത്തനംതിട്ട റാന്നിയിൽ 13കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയുടെ കാമുകൻ അറസ്റ്റിൽ. റാന്നി സ്വദേശി ഷിജു(40)ആണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന വാടക വീട്ടിലെത്തിയ പ്രതി രണ്ട് തവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി
കഴിഞ്ഞ ദിവസം സ്‌കൂളിലെ അധ്യാപികയോടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു. അച്ഛൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് പെൺകുട്ടിയും അമ്മയും മാത്രമാണ് ഈ വീട്ടിൽ താമസം.
ഷിജു വീട്ടിലെ നിത്യ സന്ദർശകനാണ്. ഫെബ്രുവരി 27നും മാർച്ച് എട്ടാം തീയതിയും അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തിയ ഷിജു കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മയുടെ നിർബന്ധപ്രകാരം പ്രതിക്കൊപ്പമാണ് കുട്ടി സ്‌കൂളിലേക്ക് എന്നും പോയിരുന്നത്. ഇതും തന്നെ ഏറെ പ്രയാസപ്പെടുത്തിയിരുന്നുവെന്നും കുട്ടി പറയുന്നു.