വിശ്വാസ്യതയില്ലാത്ത ബജറ്റ്; സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയുമില്ലെന്നും വി ഡി സതീശൻ

സംസ്ഥാന ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വാസ്യതയില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് സതീശൻ പറഞ്ഞു. കൊവിഡ് സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള ഒരു പദ്ധതിയും ബജറ്റിൽ ഇല്ല. നികുതി കുടിശ്ശിക പിരിക്കുന്നതിൽ പരാജയമാണ്.

ബജറ്റും സാമ്പത്തിക സൂചികകളും തമ്മിൽ ഒരു ബന്ധമില്ല. വിവിധ വകുപ്പുകളിൽ നിന്ന് ലഭിച്ച നിർദേശങ്ങൾ തുന്നി ചേർത്ത് വെച്ചിരിക്കുന്നു. കഴിഞ്ഞ വർഷം പറഞ്ഞതിൽ 70 ശതമാനവും നടത്തിയിട്ടില്ല. കൊവിഡാനന്തര പഠനമോ ഗവേഷണമോ ബജറ്റിൽ ഇല്ല. പ്രളയ സെസിൽ നിന്ന് പിരിച്ചതിൽ ഒരു രൂപ പോലും റീ ബിൽഡ് കേരളക്ക് ഉപയോഗിച്ചില്ല. ഈ തുക വക മാറ്റിയാണ് ശമ്പളം കൊടുക്കുന്നത്.

വലതുപക്ഷ വ്യതിയാന ബജറ്റാണിത്. മോദി ചെയ്യുന്നതുപോലെ പ്രൊജക്ട് ബജറ്റാണിത്. കുട്ടികൾക്കുള്ള പാലും മുട്ടയും നിർത്തി. യുക്രൈൻ യുദ്ധത്തിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് സംസ്ഥാന സർക്കാരാണെന്നും സതീശൻ ആരോപിച്ചു.