തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. ഒരു മാസം തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ വില ഇടിയുന്നതാണ് ഇന്ന് കണ്ടത്. പവന് ഇന്ന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,200 രൂപയായി. 4900 രൂപയാണ് ഗ്രാമിന്റെ വില
ചൊവ്വാഴ്ച രണ്ട് തവണയായി സ്വർണത്തിന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.
The Best Online Portal in Malayalam