മീഡിയ വൺ ചാനൽ സംപ്രേഷണം വിലക്കിയ നടപടിക്കെതിരായ ഹർജിയിൽ ഇന്ന് വിധി

 

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ പത്തരയോടെ ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ സിംഗിൾ ബഞ്ച് ഹർജി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്

ചാനലിന്റെ പ്രവർത്തനം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും  ഇക്കാര്യം വ്യക്തമാക്കുന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തതെന്നും ഹർജിക്കാർ വാദിക്കുന്നു

മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്, ചാനൽ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരാണ് കേസിലെ കക്ഷികൾ. കേന്ദ്രസർക്കാർ നൽകിയ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറയുക.