മാധ്യമവിചാരണ അവസാനിപ്പിക്കണമെന്ന ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റി

നടിയെ അക്രമിച്ച കേസിൽ മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. സർക്കാർ സമർപ്പിച്ച വിശദീകരണത്തിന് മറുപടി നൽകാൻ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

ദിലീപിന്റെ ഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ കോടതി ഡി.ജി.പി ക്ക് നിർദേശം നൽകി.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം ആരംഭിച്ചതെന്നാണ് ദിലീപിന്റെ വാദം. വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ സൂചിപ്പിച്ചിരുന്നു.