ആന്ധ്രപ്രദേശ് ഐടി വകുപ്പ് മന്ത്രി ഗൗതം റെഡ്ഡി അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ദുബൈ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം. മുൻ എംപി രാംമോഹൻ റെഡ്ഡിയുടെ മകനാണ്.
മാഞ്ചസ്റ്റർ സർവകലാശാലയിൽ നിന്ന് എം എസ് സി ബിരുദമെടുത്ത ഗൗതം റെഡ്ഡി 2014, 2019 വർഷങ്ങളിൽ ആത്മകൂരിൽ നിന്നാണ് നിയമസഭയിൽ എത്തിയത്. റെഡ്ഡിയുടെ വേർപാടിൽ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി അനുശോചിച്ചു.