ബത്തേരിയിൽ  കിണറ്റിൽ വീണ കടുവ കുട്ടിയെ  വനംവകുപ്പ് രക്ഷപ്പെടുത്തി

ബത്തേരിയിൽ  കിണറ്റിൽ വീണ കടുവ കുട്ടിയെ  വനംവകുപ്പ് രക്ഷപ്പെടുത്തി

ബത്തേരി :ബത്തേരിയിൽ കടുവ കുഞ്ഞ് കിണറ്റിൽ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്.കിണറ്റിൽ അകപ്പെട്ട കടുവയെ വനവകുപ്പ്  ഉദ്യോഗസ്ഥർ പുറത്തെടുത്തു ഇന്ന് പുലർച്ചെയാണ് കടുവ കുഞ്ഞ് കിണറ്റിൽ വീണതെന്നാണ് പ്രദേശവാസികൾ പറയുന്നത്

കടുവയുടെ അലർച്ച കേട്ട് സ്ഥലത്ത് എത്തിയ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കടുവയാണ് കിണറ്റിലുള്ളതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. നിലവിൽ കടുവയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല.