നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടികൂടിയത് 65 ലക്ഷം രൂപയുടെ സ്വർണം

 

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രക്കാർ പിടിയിൽ. രണ്ട് പേരിൽ നിന്നായി 1320 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 65 ലക്ഷം രൂപ വിലമതിക്കുമെന്ന് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പറയുന്നു.

ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 750 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണമിശ്രിതമാക്കി മൂന്ന് ക്യാപ്‌സൂൾ രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്.

ഷാർജയിൽ നിന്ന് കുടുംബസമേതം എത്തിയ യാത്രക്കാരനിൽ നിന്ന് 570 ഗ്രാം സ്വർണം പിടികൂടി. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്‌