കോവിഡിന് ശമനം; റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

 

ന്യൂഡൽഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ കു​റ​വ് വ​ന്ന​തോ​ടെ ട്രെ​യി​നു​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കാ​റ്റ​റിം​ഗ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കും. ഐ​ർ​സി​ടി​സി പ​തി​വ് പോ​ലെ ട്രെ​യി​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി പാ​കം ചെ​യ്ത ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ച് മു​ത​ൽ ട്രെ​യി​നു​ക​ളി​ലെ ഭ​ക്ഷ​ണ വി​ത​ര​ണം നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ രാ​ജ​ധാ​നി, ദു​ര​ന്തോ, ശ​താ​ബ്ദി ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണം പു​ന​രാ​രം​ഭി​ച്ചി​രു​ന്നു.