വായ്പാ തിരിച്ചടവ് മുടങ്ങി: പി വി അൻവറിന് ബാങ്കിന്റെ ജപ്തി നോട്ടീസ്

 

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പി വി അൻവർ എംഎൽഎക്ക് ജപ്തി നോട്ടീസ്. ഒരു ഏക്കർ ഭൂമി ജപ്തി ചെയ്യാനാണ് ആക്‌സിസ് ബാങ്ക് നോട്ടീസ് അയച്ചത്. 1.14 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനാലാണ് ജപ്തി. ഇതേക്കുറിച്ച് പത്രപരസ്യവും ബാങ്ക് നൽകിയിട്ടുണ്ട്.

അതേസമയം ചീങ്കണ്ണിപ്പാലയിൽ അൻവറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള വസ്തുവിൽ നിർമിച്ച റോപ് വേ പൊലിച്ചുനീക്കുന്ന നടപടി ഇന്നും തുടരും. റോപ് വേയും ഇതുറപ്പിച്ച കോൺക്രീറ്റ് തൂണുകളുമാണ് പൊളിച്ചുനീക്കുന്നത്. ഒരു റോപ് വേ പോയാൽ രോമം പോകുന്നതുപോലെ എന്നായിരുന്നു പി വി അൻവർ ഇന്നലെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.