ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റും കയറും; അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്കിറങ്ങരുതെന്നും ബാബു

 

ട്രെയിനിംഗ് ലഭിച്ചാൽ എവറസ്റ്റ് കയറാൻ പോകുമെന്ന് ബാബു. ആരോഗ്യ പ്രശ്‌നങ്ങളില്ല. ഇനിയും യാത്രകൾ പോകും. എന്നാൽ അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങരുതെന്നും ബാബു പറഞ്ഞു. ഇന്ന് രാവിലെ പത്തേ മുക്കാലോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ബാബു

ജില്ലാ കലക്ടർ മൃൺമയി ജോഷി അടക്കമുള്ളവർ ബാബുവിനെ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തിയിരുന്നു. കാൽ തെറ്റിയാണ് മലയിടുക്കിൽ വീണതെന്നും ഭയമുണ്ടായിരുന്നില്ലെന്നും ബാബു പറഞ്ഞു. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടുണ്ടെന്ന് ബാബുവിന്റെ മാതാവും പ്രതികരിച്ചു.