ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി തെരച്ചിൽ തുടരുന്നു. ബി എസ് എഫ്, വ്യോമസേന, ഗുജറാത്ത് തീരദേശ പോലീസ് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. ബുധനാഴ്ച അർധരാത്രിയോടെയാണ് 11 പാക് മത്സ്യബന്ധന ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടത്
ബി എസ് എഫിന്റെ പതിവ് നിരീക്ഷണത്തിനിടെയാണ് ബോട്ടുകൾ കണ്ടെത്തിയത്. ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയിക്കുന്നത്. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങൾ ഹെലികോപ്റ്ററുകളിലായി മൂന്നിടങ്ങളിൽ ഇറങ്ങിയാണ് തെരച്ചിൽ നടത്തുന്നത്.